കെ.വി തങ്കപ്പൻ ചരമ വാർഷികം
Saturday 09 August 2025 12:07 AM IST
മുഹമ്മ: പുന്നപ്ര–വയലാർ സമരസേനാനിയും സിപി എം ജില്ലാ സെക്രട്ടറിയറ്റംഗവുമായിരുന്ന കെ. വി. തങ്കപ്പന്റെ എട്ടാം ചരമ വാർഷികം ആചരിച്ചു. .ചേർത്തല താലൂക്ക് ചെത്ത്തൊഴിലാളി യൂണിയനും സി പി എം മുഹമ്മ ലോക്കൽ കമ്മിറ്റിയും ചേർന്നാണ് അനുസ്മരണം സംഘടിപ്പിച്ചത്. അനുസ്മരണ യോഗം സി.പി.എം ജില്ലാ സെക്രട്ടറി ആർ. നാസർ ഉദ്ഘാടനം ചെയ്തു. ദിനാചരണ കമ്മിറ്റി പ്രസിഡന്റ് കെ. കെ. ചന്ദ്രബാബു അധ്യക്ഷനായി. കെ. പ്രസാദ്, കെ. ആർ. ഭഗീരഥൻ, കെ. ഡി. മഹീന്ദ്രൻ, ജി. വേണുഗോപാൽ, പി. രഘുനാഥ്, സി. കെ. സുരേന്ദ്രൻ, ജെ. ജയലാൽ, ടി. ഷാജി, കെ. ഡി. അനിൽകുമാർ, സ്വപ്ന ഷാബു എന്നിവർ സംസാരിച്ചു. ദിനാചരണ കമ്മിറ്റി സെക്രട്ടറി കെ. സലിമോൻ സ്വാഗതം പറഞ്ഞു.