സ്വർണക്കടത്തിന് ഒത്താശ: കസ്റ്റംസ് ഇൻസ്‌പെക്ടറെ പിരിച്ചു വിട്ടു

Saturday 09 August 2025 1:08 AM IST

ശംഖുംമുഖം: സ്വർണക്കടത്തിന് ഒത്താശ ചെയ്ത കസ്റ്റംസ് ഇൻസ്‌പെക്ടറെ സർവീസിൽ നിന്ന് പിരിച്ച് വിട്ടു. കൊച്ചി കസ്റ്റംസ് മറെൻ എൻഫോഴ്സ്‌മെന്റിലെ ഇൻസ്‌പെക്ടറും എറണാകുളം കലൂർ സ്വദേശിയുമായ കെ.അനീഷിനെയാണ് പിരിച്ചു വിട്ട ഉത്തരവ് കൊച്ചി കസ്റ്റംസ് പ്രീവന്റീവ് കമ്മിഷണർ പുറത്തിറക്കിയത്.

തിരുവനന്തപുരം വിമാനത്താവളത്തിലെ എയർ കസ്റ്റംസിൽ 2023ൽ ഇയാൾ

ഡ്യൂട്ടിയിലുണ്ടായിരുന്ന സമയത്ത് ദുബായിൽ നിന്നും 4.5 കിലോ സ്വർണം കടത്താൻ സഹായിച്ചതായി ആരോപണമുയർന്നു. കേസിൽ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് നടത്തിയ അനേഷണത്തിലാണ് ഇയാൾക്ക് സ്വർണക്കടത്ത് മാഫിയകളുമായി ബന്ധമുണ്ടന്ന് കണ്ടെത്തിയത്. സ്വർണക്കടത്ത് സംഘങ്ങളെ പല തവണ സഹായിച്ചിരുന്നുവെന്നും തെളിവുകൾ സഹിതം കണ്ടത്തി.തുടർന്ന് സർവ്വീസിൽ നിന്നും സസ്‌പെന്റ് ചെയ്തിരുന്നു.പിന്നിട് സർവ്വീസിൽ തിരികെ കയറിയെങ്കിലും സുപ്രധാന ഡ്യൂട്ടികൾ നൽകാതെ കസ്റ്റംസിന്റെ മറൈൻ വിഭാഗത്തിലേക്ക് മാറ്റി.

പിന്നിട് വിശദമായ അന്വേഷണത്തിൽ മാഫിയ ബന്ധം തെളിഞ്ഞതോടെയാണ് ഇയാളെ സർവ്വീസിൽ നിന്നും പിരിച്ച് വിടാൻ തീരുമാനമായത്.മാഫിയ ബന്ധത്തിന്റെ പേരിൽ

നിഥിനെന്ന മറ്റൊരു കസ്റ്റംസ് ഉദ്യോഗസ്ഥനെതിരായ അന്വേഷണവും അവസാന

ഘട്ടത്തിലാണ്.