കോൺഗ്രസിന്റെ മഹാദേവപുര ബോംബ്: ഇലക്ഷൻ കമ്മിഷൻ പ്രതിരോധത്തിൽ

Saturday 09 August 2025 12:46 AM IST

ന്യൂഡൽഹി: ബി.ജെ.പിയും തിരഞ്ഞെടുപ്പ് കമ്മിഷനും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന് സ്ഥാപിക്കാനുള്ള കോൺഗ്രസ് നീക്കത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് രാഹുൽ ഗാന്ധിയുടെ മഹാദേവ പുര ബോംബ്. മഹാരാഷ്‌ട്രാ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും കോൺഗ്രസ് സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. ബീഹാറിൽ പുരോഗമിക്കുന്ന വോട്ടർ പട്ടിക പരിഷ്‌കരണം ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഒഴിവാക്കാൻ ലക്ഷ്യമിട്ടാണെന്ന ആരോപണവും കമ്മിഷൻ നേരിടുന്നു. ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ വിശ്വാസ്യതയെ ചൊല്ലിയുള്ള തർക്കവും ഒരു വശത്തുണ്ട്.

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബംഗളൂരു സെൻട്രലിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തിൽ 1,00,250 കള്ളവോട്ടുകൾ കണ്ടെത്തിയെന്നാണ് രാഹുലിന്റെ വാദം. ബി.ജെ.പിയുടെ പി.സി. മോഹനോട് തോറ്റ കോൺഗ്രസ് സ്ഥാനാർത്ഥിയും വ്യവസായിയുമായ മൻസൂർ അലി ഖാൻ ശേഖരിച്ച തെളിവുകളാണ് രാഹുലിന്റെ ആരോപണത്തിന് അടിസ്ഥാനം. മറ്റ് സംസ്ഥാനങ്ങളിലും സമാനമായ ക്രമക്കേട് നടന്നെന്നും നരേന്ദ്രമോദിക്ക് അധികാര തുടർച്ച ഉറപ്പിച്ച 25 സീറ്റുകളുടെ ജയം അങ്ങനെ ലഭിച്ചതാണെന്നും രാഹുൽ ചൂണ്ടിക്കാട്ടുന്നു. ഒരാൾക്ക് കഷ്‌ടിച്ച് താമസിക്കാൻ കഴിയുന്ന വീട്ടിന്റെ വിലാസം 80 പേർക്ക് ലഭിച്ചത് എങ്ങനെയെന്നും രാഹുൽ ചോദിക്കുന്നു.

ഇലക്ട‌്രോണിക് വോട്ടർ പട്ടികയും ബൂത്തുകളിലെ വീഡിയോ ദൃശ്യങ്ങളും നൽകിയാൽ കൂടുതൽ മണ്ഡലങ്ങളിലെ ക്രമക്കേടുകൾ പുറത്തുവിടാമെന്ന് രാഹുൽ വെല്ലുവിളിക്കുന്നു. കർണാടക മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ,തെളിവുകൾ നേരിട്ട് ഹാജരാക്കാനും ആവശ്യപ്പെട്ടു. മുൻ ആരോപണങ്ങളെപ്പോലെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ

രാഹുലിൽ നിന്ന് കൂടുതൽ വിശദീകരണം തേടിയേക്കാം.ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതിലുള്ള യുക്തി ബി.ജെ.പിയും ഉയർത്തുന്നു. ഡിജിറ്റൽ വോട്ടർ പട്ടിക അടക്കം രാഹുലിന്റെ ആവശ്യങ്ങളോട് തിരഞ്ഞെടുപ്പ് കമ്മിഷൻ വഴങ്ങാനിടയില്ല. വിഷയം കോടതിയിലെത്തിയേക്കാം. കമ്മിഷന്റെ ഔദ്യോഗിക വിശദീകരണം അപ്പോഴുണ്ടാകാം.

രാ​ഹു​ലി​ന്റെ​ ​ആ​രോ​പ​ണ​ത്തെ പി​ന്തു​ണ​ച്ച് ​ത​രൂർ

ന്യൂ​ഡ​ൽ​ഹി​:​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​രാ​ഹു​ൽ​ ​ഗാ​ന്ധി​യു​ടെ​ ​വോ​ട്ട​ർ​ത്ത​ട്ടി​പ്പ് ​ആ​രോ​പ​ണ​ത്തി​ന് ​പി​ന്തു​ണ​യു​മാ​യി​ ​ശ​ശി​ ​ത​രൂ​ർ​ ​എം.​പി. കോ​ൺ​ഗ്ര​സ് ​നേ​തൃ​ത്വ​വു​മാ​യി​ ​ഭി​ന്ന​ത​യി​ലി​രി​ക്കെ​യാ​ണി​ത്.​ ​എ​ല്ലാ​ ​പാ​ർ​ട്ടി​ക​ളു​ടെ​യും​ ​എ​ല്ലാ​ ​വോ​ട്ട​ർ​മാ​രു​ടെ​യും​ ​താ​ത്പ​ര്യ​ങ്ങ​ൾ​ ​സം​ര​ക്ഷി​ക്കാ​ൻ​ ​പ​രി​ഹ​രി​ക്കേ​ണ്ട​ ​ഗു​രു​ത​ര​മാ​യ​ ​ചോ​ദ്യ​ങ്ങ​ളാ​ണ് ​രാ​ഹു​ൽ​ ​ഉ​യ​ർ​ത്തി​യ​തെ​ന്ന് ​ത​രൂ​ർ​ ​പ​റ​ഞ്ഞു.​ ​വി​ല​പ്പെ​ട്ട​ ​ജ​നാ​ധി​പ​ത്യ​ത്തി​ന്റെ​ ​വി​ശ്വാ​സ്യ​ത​യെ​ ​ക​ഴി​വി​ല്ലാ​യ്മ,​ ​അ​ശ്ര​ദ്ധ,​ ​മ​നഃ​പൂ​ർ​വ​മാ​യ​ ​കൃ​ത്രി​മ​ത്വം​ ​എ​ന്നി​വ​യാ​ൽ​ ​ന​ശി​പ്പി​ക്ക​രു​ത്.​ ​രാ​ജ്യ​ത്തെ​ ​വി​ശ്വാ​സ​ത്തി​ലെ​ടു​ക്കാ​ൻ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ൻ​ ​ഉ​ട​ൻ​ ​ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ഓ​പ്പ​റേ​ഷ​ൻ​ ​സി​ന്ദൂ​റു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​പാ​ർ​ട്ടി​ ​നി​ല​പാ​ട് ​ത​ള്ളി​ ​കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​ ​പി​ന്തു​ണ​ച്ച​തോ​ടെ​യാ​ണ് ​ത​രൂ​ർ​ ​കോ​ൺ​ഗ്ര​സ് ​നേ​തൃ​ത്വ​വു​മാ​യി​ ​അ​ക​ന്ന​ത്.​ ​ത​രൂ​രി​നെ​ ​അ​നു​ന​യി​പ്പി​ക്കാ​ൻ​ ​പാ​ർ​ട്ടി​യി​ലെ​ ​ഒ​രു​ ​വി​ഭാ​ഗം​ ​ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ​രാ​ഹു​ലി​നെ​ ​പി​ന്തു​ണ​ച്ചു​ള്ള​ ​പ്ര​സ്‌​താ​വ​ന.