സ്‌കൂട്ടർ മോഷ്ടാവ് അറസ്റ്റിൽ
Saturday 09 August 2025 1:53 AM IST
കോവളം: വീട്ടിലെ ഷെഡിലുണ്ടായിരുന്ന സ്‌കൂട്ടർ മോഷ്ടിച്ചക്കേസിലെ പ്രതി അറസ്റ്റിൽ.കോവളം കെ.എസ് റോഡ് വലിയകുളത്തിൻകര മേലെ ചെറുകോണം ചാനൽക്കര വീട്ടിൽ അബിനാണ് (19) അറസ്റ്റിലായത്.മുട്ടയ്ക്കാട് ചിറയിൽ ലേഖാ നിവാസിൽ ആശാ റാണിയുടെ സ്‌കൂട്ടറാണ് മോഷ്ടിച്ചത്.പ്രതിയിൽ നിന്ന് കോവളം പൊലീസ് സ്‌കൂട്ടർ കണ്ടെടുത്തു.കഴിഞ്ഞ 31ന് പുലർച്ചെയോടെയായിരുന്നു മോഷണം.എസ്.എച്ച്.ഒ വി.ജയപ്രകാശ്,എസ്.ഐ വി.ജെ.ദിപിൻ,എ.എസ്.ഐ ബിജു,സി.പി.ഒ സെൽവൻ എന്നിവരാണ് പ്രതിയെ അറസ്റ്റുചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.