വീട്ടമ്മയുടെ മാലപൊട്ടിച്ച് കടന്നു

Saturday 09 August 2025 2:02 AM IST

കഴക്കൂട്ടം: ബൈക്കിലെത്തിയ രണ്ടുപേർ വഴിയാത്രക്കാരിയുടെ രണ്ടു പവൻ മാല പൊട്ടിച്ച് കടന്നു. കോരാണി നെല്ലുവിള മുക്കിൽ പ്ലാവിള വീട്ടിൽ അംബിക (63) യുടെ മാലയാണ് കവർന്നത്. മകളുടെ വീടായ പുരമ്പൻ ചാണിയിലേക്ക് പോവുകയായിരുന്നു അംബിക. മോഷ്ടാക്കളിൽ ബൈക്കോടിച്ചയാൾ ഹെൽമറ്റ് ധരിച്ചിരുന്നതായി അംബിക മംഗലപുരം പൊലീസിനു മൊഴി നൽകി. വ്യാഴം വൈകിട്ട് 5.30നാണ് സംഭവം. പുരമ്പൻ ചാണിയിൽ നിന്നും കോരാണി നെല്ലുവിള മുക്കിലുള്ള മകളുടെ വീട്ടിലേക്ക് വരികയായിരുന്നു അംബിക. ബൈക്കിലെത്തിയവരിൽ പിന്നിലിരുന്നയാൾ വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന അംബികയുടെ പിന്നാലെയെത്തിയാണ് മാല കവർന്നത്.