ആലുവയിൽ 30 കുപ്പി വെളിച്ചെണ്ണയും പണവും കവർന്ന കേസ്; ഒടുവിൽ കള്ളൻ പിടിയിൽ
Saturday 09 August 2025 7:48 AM IST
കൊച്ചി: എറണാകുളം ആലുവയിലെ വ്യാപാര സ്ഥാപനത്തിൽ നിന്ന് വെളിച്ചെണ്ണ മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ. അസം സ്വദേശി ജാവേദ് അലിയെയാണ് ആലുവ പൊലീസ് പെരുമ്പാവൂരിൽ നിന്ന് പിടികൂടിയത്. തോട്ടുമുഖത്തെ ഷാ വെജിറ്റബിൾസിലാണ് മോഷണം നടന്നത്. 30 കുപ്പി വെളിച്ചെണ്ണയും ഒരു പെട്ടി ആപ്പിളും അയ്യായിരും രൂപയുമാണ് പ്രതി കവർന്നത്.
നൂറോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതിയിലേക്ക് എത്തിയത്. കോതമംഗലത്ത് നിന്ന് മോഷ്ടിച്ച ഒമിനി വാനിൽ രാത്രി സഞ്ചരിച്ചായിരുന്നു മോഷണം. മോഷ്ടിച്ച സാധനങ്ങൾ ഇതര സംസ്ഥാന തൊഴിലാളികൾക്ക് വിൽക്കുന്നതായിരുന്നു പ്രതിയുടെ രീതി.