സാമ്രാജ്യത്വ വിരുദ്ധ സദസ്
Sunday 10 August 2025 12:59 AM IST
അരുവിത്തുറ : ക്വിറ്റ് ഇന്ത്യ ദിനാഘോഷത്തിന്റെ ഭാഗമായി അരുവിത്തുറ സെന്റ് ജോർജ്ജ് കോളേജിലെ പൊളിറ്റിക്‌സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ സാമ്രാജ്യത്വ വിരുദ്ധ സദസ് സംഘടിപ്പിച്ചു. ഡോ അഡോണി ടി. ജോൺ വിദ്യാർത്ഥികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കോളേജ് ബർസാർ ഫാ.ബിജു കുന്നയ്ക്കാട്ട്,കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, പൊളിറ്റിക്‌സ് വിഭാഗം മേധാവി ഡോ.തോമസ് പുളിക്കൻ, പൊളിറ്റിക്‌സ് വിഭാഗം അദ്ധ്യാപകനായ സിറിൾ സൈമൺ തുടങ്ങിയവർ സംസാരിച്ചു.