സ്‌പോട്ട് അഡ്മിഷൻ
Sunday 10 August 2025 1:00 AM IST
കോട്ടയം : കടുത്തുരുത്തി പോളിടെക്‌നികിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിനായി നാളെ സ്‌പോട്ട് അഡ്മിഷൻ നടക്കും. ഡിപ്ലോമ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കും പുതിയതായി അപേക്ഷ നൽകാൻ ആഗ്രഹിക്കുന്നവർക്കും പങ്കെടുക്കാം. പുതിയ അപേക്ഷകർക്ക് കോളേജിൽ പ്രവർത്തിക്കുന്ന ഹെൽപ്പ് ഡസ്‌ക് മുഖേനെ രാവിലെ 9 ന് അപേക്ഷ ഫീസ് അടച്ച് റാങ്ക് ലിസ്റ്റിൽ ഇടം നേടാം. 10 മുതൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. മറ്റ് പോളിടെക്‌നിക്ക് കോളേജുകളിൽ പ്രവേശനം നേടിയവർ അഡ്മിഷൻ സ്ലിപ്പ്, പി.ടി.എ ഫണ്ട് എന്നിവ സഹിതവും രക്ഷിതാവിനോടൊപ്പം എത്തണം.