സൗജന്യ നേത്രപരിശോധന
Saturday 09 August 2025 8:12 PM IST
കാഞ്ഞങ്ങാട് : ഷോപ്പ് ആന്റ്‌കൊമോഴ്സൽ എസ്റ്റാബ്ലീഷ്‌മെന്റ് വർക്കേഴ്സ് വെൽഫയർ ബോർഡിൽ അംഗങ്ങളായവർക്കുള്ള സൗജന്യ നേത്ര പരിശോധനായും മരുന്നു വിതരണവും സംഘടിപ്പിച്ചു. ത്രേസ്യാമ്മാസ് കണ്ണാശുപത്രിയുമായി സഹകരിച്ച് കാഞ്ഞങ്ങാട് ബിഗ് മാളിൽ നടന്ന ക്യാമ്പ് കാഞ്ഞങ്ങാട് നഗരസഭാ ചെയർപേഴ്സൺ കെ വി സുജാത ഉദ്ഘാടനം ചെയ്തു. ബോർഡ് ജില്ലാ ഉപദേശക സമിതിയംഗം ടി.കെ. നാരായണൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.ത്രേസ്യാമ്മ ജോസ്, ഷംസുദ്ദീൻ പാലക്കി സംസാരിച്ചു. ബിജു ചുള്ളിക്കര, വി.സി കൃഷ്ണവർമ്മരാജ, കരീം കുശാൽനഗർ , തങ്കമണി രാഘവൻ, സിദ്ധിഖ് ചക്കര, എന്നിവർ സംസാരിച്ചു. ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ വി.അബ്ദുൾ സലാം സ്വാഗതവും ഉപദേശക സമിതിയംഗം ഹരീഷ് പാലക്കുന്ന് നന്ദിയും പറഞ്ഞു.