വീട്ടിൽ അതിക്രമിച്ച് കയറി പതിനാറുകാരിയെ ആക്രമിക്കാൻ ശ്രമം; അയൽക്കാരൻ അറസ്റ്റിൽ
തിരുവനന്തപുരം: വീട്ടിൽ അതിക്രമിച്ച് കയറി പതിനാറുകാരിയെ ആക്രമിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. ശാസ്തമംഗലത്ത് താമസിക്കുന്ന പ്രവീൺ കുമാറിനെയാണ് (42) മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരുംഅയൽവാസികളായിരുന്നു. എസിപി സ്റ്റുവെർട്ട് കീലറിന്റെ നേതൃത്വത്തിൽ സിഐ വിമൽ, എസ്ഐമാരായവിപിൻ, സൂരജ്, സിപിഒമാരായ ഷൈൻ, ദീപു, ഷീല, ഉദയൻ, അനൂപ് സാജൻ, മനോജ്, അരുൺ, വൈശാഗ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അതേസമയം, ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ചേർത്തല തെക്ക് പഞ്ചായത്ത് 22ാം വാർഡിൽ അർത്തുങ്കൽ പള്ളിപ്പറമ്പിൽ ബിനോയിയെ (ജോസ്മോൻ–28) കഴിഞ്ഞ ദിവസം അർത്തുങ്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. ചാറ്റിംഗിലൂടെ പെൺകുട്ടിയെ പരിചയപ്പെട്ട പ്രതി വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കുകയും ചെയ്തു. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോക്‌സോ ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. സബ് ഇൻസ്പക്ടർ ഡി.സജീവ് കുമാർ, എ.എസ്.ഐ ശ്രീവിദ്യ,സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ബൈജു,ജിതിൻ, ബിനോയ്,രഞ്ജിത്ത് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.