ഇന്ത്യയെ ട്രംപ് ഭയക്കുന്നു? അണിയറയിൽ കുതന്ത്രം

Sunday 10 August 2025 1:51 AM IST

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ലക്ഷ്യമിടുന്നത് ഇന്ത്യയെ ആണ്. തങ്ങൾക്ക് എന്തുമാകാം. എന്നാൽ മറ്റ് രാജ്യങ്ങൾക്ക് അത് പാടില്ല എന്ന നിലപാടാണ് ട്രംപിന്റെ നയം. ഇന്ത്യ - പാകിസ്ഥാൻ സംഘർഷം അവസാനിച്ചത് തന്റെ ഇടപെടൽ കൊണ്ടാണെന്ന് ട്രംപ് പലവട്ടം ആവർത്തിച്ചു. ഇതിന് ഇന്ത്യ തക്കതായ മറുപടിയും കൊടുത്തിരുന്നു. പിന്നെ അങ്ങോട്ട് ട്രംപിന്റെ വിചിത്രമായ തന്ത്രങ്ങൾക്കാണ്‌ ലോകം സാക്ഷ്യം വഹിച്ചത്.