ജാതിയും മതവും പ്രശ്നമല്ല, ശ്രീകോവിലിൽ ആർക്കും പൂജ ചെയ്യാം
Sunday 10 August 2025 1:52 AM IST
ജാതി, മത, വർഗ, വർണ, ലിംഗ വ്യത്യാസമില്ലാതെ ആർക്കും ശ്രീകോവിലിൽ പൂജ നടത്താൻ കഴിയുന്ന ഒരു ക്ഷേത്രമുണ്ട് കൊല്ലം ശാസ്താംകോട്ട ഭരണിക്കാവ് പനപ്പെട്ടിയിൽ. ടൗണിൽ നിന്ന് അല്പം ഉള്ളിലേക്ക് മാറിയുള്ള കേരള വീരശൈവമഠം മഹാശിവലിംഗ ശ്രീകൈലാസ മഹാദേവർ ക്ഷേത്രത്തിലാണ് ഈ പ്രത്യേകതയുള്ളത്.