ജനാധിപത്യ മഹിളാ അസോസിയേഷന്‍ സമ്മേളനം

Saturday 09 August 2025 9:07 PM IST

കാഞ്ഞങ്ങാട്: ദേശീയപാത നിർമ്മാണം പ്രയാസങ്ങൾ പരിഹരിച്ച് എത്രയും പെട്ടെന്ന് പൂർത്തീകരിക്കണമെന്നും തൊഴിലുറപ്പ് തൊഴിൽ തകർക്കുന്ന നിലപാടുകളിൽ നിന്നും കേന്ദ്ര സർക്കാർ പിന്തിരിയണമെന്നും ജനാധിപത്യ മഹിളാ അസോസിയേഷൻ കാഞ്ഞങ്ങാട് വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു. മുത്തപ്പനാർക്കാവ് ഓഡിറ്റോറിയത്തിൽ സമ്മേളനം അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ബിന്ദു അദ്ധ്യക്ഷത വഹിച്ചു. ഏരിയാ പ്രസിഡന്റ് പി.എ.ശകുന്തള, ജില്ലാ കമ്മിറ്റി അംഗങ്ങളായ ദേവീ രവീന്ദ്രൻ, ഫൗസിയ ഷെരീഫ്, ഏരിയ കമ്മിറ്റി അംഗങ്ങളായ പി.പവിത്രി, എം.ജാനകി, സി ബാലാമണി എന്നിവർ സംസാരിച്ചു. സെക്രട്ടറി പി.വി.രത്നാവതി റിപ്പോർട്ടും കെ.സുജിനി രക്തസാക്ഷി പ്രമേയവും, സി അനിത അനുശോചന പ്രമേയവും അവതരിപ്പിച്ചു.സെക്രട്ടറി പി.വി.രത്ന സ്വാഗതം പറഞ്ഞു. ഭാരവാഹികളായി കെ.ബിന്ദു (പ്രസിഡന്റ്), കെ.സുജിനി , സി അനിത (വൈസ് പ്രസിഡന്റുമാർ), രത്നാവതി (സെക്രട്ടറി), കെ.കെ.ഗീത, കെ.ശാലിനി(ജോയിൻ സെക്രട്ടറി), ഒ.ഗിരിജ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.