പ്രണയിതാക്കളായി ദുൽഖറും ഭാഗ്യശ്രീയും പനിമലരേ... ഗാനവുമായി കാന്ത
ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത'യിലെ 'പനിമലരേ' എന്ന മനോഹരമായ പ്രണയ ഗാനം പുറത്തിറങ്ങി. ദുൽഖറും ഭാഗ്യശ്രീ ബോർസെയും ഒന്നിച്ച റൊമാന്റിക് ഗാനമാണ് പുറത്തിറങ്ങിയത്. ഝാനു ചന്റർ ഗാനത്തിന് സംഗീത സംവിധാനം നിർവഹിക്കുന്നു.സെൽവമണി സെൽവരാജ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന കാന്ത എന്ന തമിഴ് ചിത്രം രണ്ട് വലിയ കലാകാരൻമാർക്കിടയിൽ സംഭവിക്കുന്ന വലിയ പ്രശ്നത്തിന്റെ കഥയാണ് പറയുന്നത്. പ്രണയം, ഈഗോ, കല, വൈകാരികത എന്നിവയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. 1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് കാന്തയുടെ കഥ അവതരിപ്പിക്കുന്നത്.സമു ദ്രക്കനിയാണ് മറ്റൊരു പ്രധാന താരം. ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബട്ടിയുടെ സ്പിരിറ്റ് മീഡിയ എന്നീ ബാനറിൽ ആണ് നിർമ്മാണം. ജോം വർഗീസ്, പ്രശാന്ത് പോട്ട്ലൂരി എന്നിവരും നിർമ്മാതാക്കളാണ്. 'ദ ഹണ്ട് ഫോർ വീരപ്പൻ' എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരിസ് ഒരുക്കി ശ്രദ്ധ നേടിയ തമിഴ് സംവിധായകനാണ് സെൽവമണി സെൽവരാജ്.ഛായാഗ്രഹണം- ഡാനി സാഞ്ചസ് ലോപ്പസ് എഡിറ്റർ- ലെവെലിൻ ആന്റണി ഗോൺസാൽവേസ്, കലാസംവിധാനം- രാമലിംഗം, വസ്ത്രാലങ്കാരം- പൂജിത തടികൊണ്ട, സഞ്ജന ശ്രീനിവാസ്. പി.ആർ. ഒ - ശബരി.