അങ്കം അട്ടഹാസം ട്രെയിലർ മോഹൻലാൽ റിലീസ് ചെയ്യും

Sunday 10 August 2025 6:57 AM IST

തലസ്ഥാന നഗരത്തിലെ ചോര പുരണ്ട തെരുവുകളുടെ പശ്ചാത്തലത്തിൽ സുജിത്ത്. എസ്.നായർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഗ്യാങ്ങ്സ്റ്റർ ത്രില്ലർ ചിത്രം അങ്കം അട്ടഹാസം ട്രെയിലർ സൂപ്പർ താരം മോഹൻലാൽ റിലീസ് ചെയ്യും. താരത്തിന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ചിങ്ങം ഒന്നിനാണ് ട്രെയിലർ പുറത്തിറങ്ങുന്നത്. മാധവ് സുരേഷും ഷൈൻ ടോം ചാക്കോയും സൈജു കുറുപ്പും മക്ബൂൽ സൽമാനും പ്രധാന വേഷങ്ങളവതരിപ്പിക്കുന്ന അങ്കം അട്ടഹാസത്തിൽ നന്ദു, അലൻസിയർ,എം.എ നിഷാദ്, നോബി, അജയ്, സ്മിനു സിജോ,ദീപക് ശിവരാജൻ, വാഴ ഫെയിം അമിത്ത്, കുട്ടി അഖിൽ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. പുതുമുഖം അംബികയാണ് നായിക. അന്ന രേഷ്മ രാജനാണ് മറ്റൊരു പ്രധാന താരം ട്രിയാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ അനിൽകുമാർ.ജിയും, സാമുവൽ മത്തായി ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഹൈലൈറ്റുകളിലൊന്ന് തെന്നിന്ത്യയിലെ പ്രമുഖ ആക്ഷൻ കോറിയോഗ്രാഫറായ ഫീനിക്സ് പ്രഭു ഉൾപ്പടെയുള്ള ആറ് സംഘട്ടന സംവിധായകർ ഒരുക്കുന്ന ആക്ഷൻ സീക്വൻസുകളായിരിക്കും.. ഛായാഗ്രഹണം ശിവൻ.എസ്. സംഗീത്,എഡിറ്റിംഗ് പ്രദീപ് ശങ്കർ, പ്രൊഡക്ഷൻ കൺട്രോളർ ഹരി വെഞ്ഞാറമ്മൂട് . തിരുവനന്തപുരത്ത് രണ്ട് ഷെഡ്യൂളുകളിലായി പൂർത്തിയായ അങ്കം അട്ടഹാസത്തിൽ ഇനി ഒരു ഗാന രംഗം കൂടി ചിത്രീകരിക്കാനുണ്ട്. സെപ്തംബർ അവസാനം ചിത്രം റിലീസ് ചെയ്യും.