എം.കെ.സാനു അനുസ്‌മരണം

Sunday 10 August 2025 1:49 AM IST

തിരുവനന്തപുരം: കേരള സർവകലാശാല മലയാള വിഭാഗവും അന്ത‌ർദേശീയ ശ്രീനാരായണ ഗുരു പഠന കേന്ദ്രവും സംയുക്തമായി എം.കെ.സാനു അനുസ്മരണ യോഗം സംഘടിപ്പിച്ചു.കാര്യവട്ടം ക്യാമ്പസിലെ മലയാള വിഭാഗം സെമിനാർ ഹാളിൽ നടന്ന പരിപാടി കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ചെമ്പഴന്തി ശ്രീനാരായണ അന്തർദേശീയ പഠന തീർത്ഥാടന കേന്ദ്രം ഡയറക്ടർ പ്രൊഫ.എസ്.ശിശുപാലൻ,മലയാള വിഭാഗം വകുപ്പദ്ധ്യക്ഷൻ ഡോ.കെ.കെ.ശിവദാസ്,അദ്ധ്യാപകരായ ഡോ.എം.എ.സിദ്ദീഖ്,ഡോ.ഷീബ.എം.കുര്യൻ,ഡോ.ടി.കെ.സന്തോഷ് കുമാർ,ഡോ.ഗീത,രാജൻ,ആര്യ.ആർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.ഗവേഷക നജ മെഹ്ജബിൻ നന്ദി പറഞ്ഞു.