ഡൽഹിയിൽ യുവാവ് ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി
Sunday 10 August 2025 1:14 AM IST
ന്യൂഡൽഹി: തർക്കത്തിനിടെ ഡൽഹി കരാവൽ നഗറിൽ യുവാവ് ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. 28കാരിയായ ജയശ്രീയും അഞ്ചും ഏഴും വയസ്സുള്ള പെൺകുട്ടികളുമാണ് കൊല്ലപ്പെട്ടത്. ജയശ്രീയുടെ ഭർത്താവായ പ്രതി പ്രദീപിനെ പിടികൂടാൻ പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി പ്രദീപും ജയശ്രീയും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് അയൽക്കാരും പൊലീസും പറഞ്ഞു. ഇന്നലെ രാവിലെ ആറ് മണിയോടെയാണ് സംഭവം. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോൾ അമ്മയെയും രണ്ട് പെൺമക്കളെയും കിടക്കയിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്. എങ്ങനെയാണ് കൊലപാതകം നടത്തിയതെന്ന് വ്യക്തമല്ല. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ജി.ബി.ടി ആശുപത്രിയിലേക്ക് മാറ്റി.