വൃദ്ധയുടെ മാല പൊട്ടിച്ചയാൾ പിടിയിൽ

Sunday 10 August 2025 12:59 AM IST

കഴക്കൂട്ടം: മംഗലപുരം ചെമ്പകമംഗലത്ത് വൃദ്ധയുടെ മാല പൊട്ടിച്ച കേസിൽ ഒരാൾ പിടിയിൽ. ബൈക്കോടിച്ചിരുന്ന അയിലം സ്വദേശി വിഷ്ണുവിനെയാണ് മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തത്. കടയ്ക്കാവൂരിൽ വച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. വ്യാഴാഴ്ച വൈകുന്നേരം അഞ്ചു മണിയോടുകൂടിയായിരുന്നു ചെമ്പകമംഗലം അസംബ്ലിമുക്കിന് സമീപം വൃദ്ധയായ അംബികയുടെ രണ്ട് പവൻ മാല കവർന്നത്. ബൈക്കിലെത്തിയവ രണ്ടംഗ സംഘമാണ് മാല കവർന്നത്. വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന അംബികയുടെ പിന്നാലെയെത്തിയാണ് മാല കവർന്നത്.

.