‘ഓപ്പോൾ’ പദ്ധതി ഉദ്ഘാടനം ഇന്ന്
Sunday 10 August 2025 12:08 AM IST
ആലപ്പുഴ: റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക്സ് 3211 ‘ഓപ്പോൾ’ പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് ഉച്ചക്ക് രണ്ടിന് പുന്നമട കനോയ് വില്ല റിസോർട്ട് നടക്കും. റോട്ടറി ജില്ല ഗവർണർ ഡോ.ടീന ആന്റണി ഉദ്ഘാടനം നിർവഹിക്കും. ഗായിക അന്ന കത്രീന മുഖ്യാതിഥിയാകും. 25 കയാക്കുകൾ പുന്നമട കായലിലൂടെ സഞ്ചരിച്ച് വനി തശാക്തീകരണ സന്ദേശം പ്രചരിപ്പിക്കും. ഏഴ് മേഖലകൾ തിരിച്ചാണ് ഒപ്പോളിന്റെ പ്രവർത്തനം. ഓരോമേഖലയ്ക്കും ഓരോ പെൺകുട്ടിയുടെ പേരും പ്രത്യേകവിഷയത്തിൽ കേന്ദ്രീകരിച്ചും വിവിധങ്ങളായ പദ്ധതികൾ നടപ്പാക്കും. വാർത്താസമ്മേളനത്തിൽ റോട്ടറി റവന്യൂ ജില്ല ഡയറക്ടർ കെ. ചെറിയാൻ, സെക്രട്ടറി സുനിൽകുമാർ എന്നിവർ പങ്കെടുത്തു.