അക്രമിച്ച് മൊബൈൽ ഫോൺ കവർന്ന പ്രതി അറസ്റ്റിൽ
Sunday 10 August 2025 1:22 AM IST
ചാവക്കാട്: അക്രമിച്ച് മൊബൈൽ ഫോൺ കവർന്ന പ്രതി അറസ്റ്റിൽ. പൂക്കോട് മല്ലാട് പുതുവീട്ടിൽ മുഹമ്മദാലി മകൻ കള്ളൻ മനാഫ് എന്നറിയപെടുന്ന മനാഫിനെ(45)യാണ് തമിഴ്‌നാട് ഏർവാടിയിൽ നിന്നും അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് ഒന്നാം തീയതിയാണ് കേസിനാസ്പദമായ സംഭവം. ഒറ്റപാലം കരിമ്പുഴ സ്വദേശി വടംവല വീട്ടിൽ സയിദ് അലവി മകൻ സക്കീറി(34)നെയാണ് ആക്രമിച്ച് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപെട്ടത്. ചാവക്കാട് എസ്.ഐ ശരത് സോമൻ,ജി.എ.എസ്.ഐ അൻവർ സാദത്ത്,സി.പി.ഒമാരായ പ്രദീപ്,രജിത്,അരുൺ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ 21 ഓളം കേസുകളുണ്ട്. പ്രതിയെ റിമാൻഡ് ചെയ്തു.