ലായേഴ്സ് ക്ളാർക്കുമാർ നിയമ കാവൽക്കാർ: വി. മുരളീധരൻ
തിരുവനന്തപുരം: ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്ന പ്രമാണത്തിന്റെ കാവൽക്കാരാണ് ലായേഴ്സ് ക്ളാർക്കുമാരെന്ന് വി.മുരളീധരൻ. കേരള ലായേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ ഒളിമ്പിയ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ.എൽ.സി.എ സംസ്ഥാന പ്രസിഡന്റ് കെ.ബി.രാജശേഖരൻ നായർ അദ്ധ്യക്ഷനായി. കെ.സി.ജെ.എസ്.ഒ ജില്ല സെക്രട്ടറി ആർ.എസ് സുധീർ കുമാർ,കെ.സി.ജെ.എസ്.എ ജില്ലാ സെക്രട്ടറി എസ്.വിപിൻ,സെബാസ്റ്റ്യൻ ഇരിങ്ങാലക്കുട,അഡ്വ.ഷിഹാബുദ്ദീൻ കാരിയത്ത്, ജെ.സൈജു എന്നിവർ സംസാരിച്ചു.വി.മുരളീധരന് അസോസിയേഷൻ ഭാരവാഹികൾ ഉപഹാരം നൽകി .കലാകായിക,വിദ്യാഭ്യാസ സാംസ്കാരിക സാഹിത്യ മേഖലകളിൽ മികവ് തെളിയിച്ച അംഗങ്ങളെയും കുടുംബാങ്ങളെയും ആദരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.രാജമാണിക്യം സ്വാഗതവും സുരേഷ് ബാബു നന്ദിയും പറഞ്ഞു.