സംസ്കാരസാഹിതി സംസ്ഥാന ക്യാമ്പ്

Sunday 10 August 2025 3:05 AM IST

ചരൽക്കുന്ന് : സാമൂഹ മാദ്ധ്യമങ്ങളിലുടെ കുപ്രചരണം നടത്തി ജനാധിപത്യ സംവിധാനത്തെ അട്ടിമറിച്ച് നരഭോജികൾ അധികാരത്തിൽ എത്തുകയാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തലപറഞ്ഞു. കെ.പി.സി.സി കലാ സാംസ്കാരിക വിഭാഗമായ സംസ്കാര സാഹിതിയുടെ സംസ്ഥാന ക്യാമ്പ് ഉ്ദഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെയർമാൻ സി.ആർ. മഹേഷ് അദ്ധ്യക്ഷത വഹിച്ചു. എൻ.വി. പ്രദീപ് കുമാർ, ആലപ്പി അഷ്റഫ്, അനി വർഗീസ് തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ.എം. ഉണ്ണികൃഷ്ണൻ, അഡ്വ. രാജേഷ് ചാത്തങ്കേരി, ബാബു ദിവാകരൻ എന്നിവർ പ്രിസീഡിയം നിയന്ത്രിച്ചു. എഴുത്തുകാരൻ വിനോയ് തോമസ് പ്രഭാഷണം നടത്തി. ഇന്ന് രാവിലെ 10 ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സംസാരിക്കും. . മികച്ച യുവസംരംഭകനുള്ള പുരസ്കാരം ബംഗളൂരു ജോസ്കോ ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാൻ അഡ്വ. സജു ടി. ജോസഫിന് നൽകും എം.ജി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ. സിറിയക് തോമസ് ക്ളാസെടുക്കും. യു.ഡി.എഫ് ചെയർമാൻ അടൂർ പ്രകാശ് എം.പി., ആന്റോ ആന്റണി എം.പി. എന്നിവർ പങ്കെടുക്കും.