പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ചു, പതിനെട്ട് വയസ് കഴിഞ്ഞെന്ന് വീട്ടുകാർ; കള്ളിപുറത്തായതോടെ ബന്ധുവിനെതിരെ കേസ്‌

Sunday 10 August 2025 6:59 AM IST

കൊച്ചി: ഫോർട്ട് കൊച്ചിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ചു. ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രിയിൽ ജൂലായ് ഇരുപത്തിമൂന്നിനാണ് പെൺകുട്ടി കുഞ്ഞിന് ജന്മം നൽകിയത്. പതിനെട്ട് വയസ് കഴിഞ്ഞെന്നായിരുന്നു കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ വീട്ടുകാർ പറഞ്ഞത്.

സുഖപ്രസവമായതിനാൽ രണ്ട് ദിവസം കഴിഞ്ഞ് ഡിസ്ചാർജ് ചെയ്തു. എന്നാൽ നവജാത ശിശുവിന്റെ ജനന രജിസ്‌ട്രേഷനായി മാതാവിന്റെ ആധാർ കാർഡ് പരിശോധിച്ചതോടെയാണ് കള്ളി വെളിച്ചത്തായത്. പെൺകുട്ടിയ്‌ക്ക് പതിനേഴ് വയസേയുള്ളൂവെന്ന് മനസിലായതോടെ ഉടൻതന്നെ ആശുപത്രി അധികൃതർ പള്ളുരുത്തി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

ബന്ധുവായ യുവാവാണ് പെൺകുട്ടിയെ ഗർഭിണിയാക്കിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇയാൾ ഫോർട്ട് കൊച്ചി സ്വദേശിയാണ്. ഇരുവരുടെയും വിവാഹം ഉറപ്പിച്ചിരുന്നതാണ്.