സിഗ്‌നേച്ചർ ക്യാമ്പയിൻ
Monday 11 August 2025 12:43 AM IST
കോട്ടയം : വർദ്ധിച്ചുവരുന്ന ലഹരി വ്യാപനത്തിനെതിരെ കെ.പി.സി.സി. ഗാന്ധിദർശൻ സമിതി നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ സിഗ്‌നേച്ചർ ക്യാമ്പയിൻ യു.ഡി.എഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് റോയി ജോൺ ഇടയത്തറ അദ്ധ്യക്ഷതവഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.ഡി.പ്രസന്നൻ മുഖ്യപ്രഭാഷണം നടത്തി. മുനിസിപ്പൽ കൗൺസിലർ സാബു മാത്യു, ജില്ലാ സെക്രട്ടറിമാരായ ഷിബു ഏഴേപുഞ്ചയിൽ, പുഷ്പ സുരേഷ്, ട്രഷറർ പി.എസ്.അൻസാരി, പി.ജെ. ജോസ്‌കുഞ്ഞ് എന്നിവർ പ്രസംഗിച്ചു.