വ്യാപാരി ദിനം ആചരിച്ചു

Monday 11 August 2025 12:53 AM IST

പാറത്തോട് : വ്യാപാരി വ്യവസായി ഏകോപന സമിതി പാറത്തോട് യൂണിറ്റ് വ്യാപാരി ദിനംആചരിച്ചു. യൂണിറ്റ് പ്രസിഡന്റ് കെ.എ.അബ്ദുൽ അസീസ് പതാക ഉയർത്തി. വനിതാ വിംഗ് പ്രസിഡന്റ് സ്വപ്ന റോയ്, വി.എസ്. രാമചന്ദ്രൻ, സോണി വർഗീസ്, ഷാനവാസ് പാടിക്കൽ പി.കെ.വഹാബ്,​ കെ.എ.അബ്ദുൽ കരീം, രമേഷ് സ്‌കൈലൈറ്റ്, ഫൈസൽ പി. ബി ജോഷി പാറക്കൽ, രാജു മരിയ, റീനാ മോൾ, രേഖ ഗോപാൽ, പി.എ.ഷാഹുൽ,സജി കമാൽ, മഹേഷ് കൊട്ടാരം, ശ്രീദേവി റെജി, തുടങ്ങിയവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി ബിജി കമാൽ സ്വാഗതം ആശംസിച്ചു. കൃഷിഭവൻ, അങ്കണവാടി, മാവേലി സ്റ്റോർ, മൃഗാശുപത്രി എന്നിവയുടെ പരിസരവും അംഗങ്ങൾ വൃത്തിയാക്കി.