എം.കെ. സാനു അനുസ്മരണവും ടി.കെ. ഗംഗാധരന് ആദരവും
Monday 11 August 2025 12:00 AM IST
കുഴിക്കാട്ടുശ്ശേരി: സാഹിതീഗ്രാമികയുടെ ആഭിമുഖ്യത്തിൽ പ്രൊഫ. എം.കെ. സാനു അനുസ്മരണവും സാഹിത്യ അക്കാഡമിയുടെ സമഗ്രസംഭാവന പുരസ്‌കാരം നേടിയ ടി.കെ. ഗംഗാധരന് ആദരവും നൽകി. സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. കടലായിൽ ശ്രീധരൻ അദ്ധ്യക്ഷനായി. ഡോ. എം.എൻ. അഥീന അനുസ്മരണ പ്രഭാഷണം നടത്തി. പ്രസിഡന്റ് പി.കെ. കിട്ടൻ, വടക്കേടത്ത് പത്മനാഭൻ എന്നിവർ ചേർന്ന് ഗംഗാധരന് ഗ്രാമികയുടെ ആദരം സമർപ്പിച്ചു. ഗവ. കെ.കെ.ടി.എം കോളേജ് വൈസ് പ്രിൻസിപ്പൽ പ്രൊഫ. ജി. ഉഷാകുമാരി ഗംഗാധരന്റെ സാഹിത്യസംഭാവനയെ വിലയിരുത്തി. തുമ്പൂർ ലോഹിതാക്ഷൻ, അനീഷ് ഹാറൂൺ റഷീദ്, സിന്റോ കോങ്കോത്ത്, കരീം കെ. പുരം എന്നിവർ പ്രസംഗിച്ചു.