ക്വിറ്റ് ഇന്ത്യാ ദിനവും സ്ഥാപക ദിനാചരണവും
Monday 11 August 2025 12:28 AM IST
പാവറട്ടി: ക്വിറ്റ് ഇന്ത്യാ ദിനവും യൂത്ത് കോൺഗ്രസ് സ്ഥാപക ദിനവും യൂത്ത് കോൺഗ്രസ് മണലൂർ നിയോജക മണ്ഡലം കമ്മിറ്റി പുവ്വത്തൂരിൽ ആഘോഷിച്ചു. സംസ്ഥാന സെക്രട്ടറി സി.എസ്. സൂരജ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി സെക്രട്ടറി പി.കെ. രാജൻ, ക്ലമെന്റ് ഫ്രാൻസിസ്, നൗഷാദ് കണ്ടാണശ്ശേരി തുടങ്ങിയവർ പ്രസംഗിച്ചു. മണലൂരിൽ എം.എൽ.എ വികസനം കാര്യക്ഷമമായി നടത്താത്തതിൽ പ്രതിഷേധിച്ച് പ്രവർത്തകർ റോഡിൽ ശയന പ്രദക്ഷിണം നടത്തി. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ജിൽസ് പാവറട്ടി, വിനോയ് തൈക്കാട്, അനീഷ് എലവത്തൂർ, അരുൺ കുമാർ വെങ്കിടങ്ങ് അടക്കം അഞ്ചോളം പ്രവർത്തകർക്കെതിരെ പാവറട്ടി പൊലീസ് കേസെടുത്തു.