ചിരിപ്പിച്ചും പ്രണയിച്ചും ഫഹദിന്റെ ഓടുംകുതിര ,ട്രെയിലർ

Monday 11 August 2025 6:09 AM IST

ഫഹദ് ഫാസിൽ നായകനായി അൽത്താഫ് സലിം രചനയും സംവിധാനവും നിർവഹിക്കുന്ന 'ഓടും കുതിര ചാടും കുതിര' എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. ഒാണത്തിന് എല്ലാം മറന്ന് ചിരിച്ച് ആസ്വദിക്കാൻ നല്ല ഒരു എന്റർടെയ്നറായിരിക്കും ഒാടും കുതിര ചാടും കുതിര എന്ന് ട്രെയിലർ സൂചന നൽകുന്നു. ഫഹദ് ഫാസിൽ, കല്യാണി പ്രിയദർശൻ, രേവതി പിള്ള എന്നിവരാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ഫഹദും കല്യാണിയും ഇതാദ്യമായാണ് ഒരുമിക്കുന്നത്. ആഗസ്റ്റ് 29ന് പ്രദർശനത്തിനെത്തും. ധ്യാൻ ശ്രീനിവാസൻ, വിനയ് ഫോർട്ട്, ലാൽ, രഞ്ജി പണിക്കർ, റാഫി, ജോണി ആന്റണി, സുരേഷ് കൃഷ്ണ, നന്ദു, അനുരാജ്, ഇടവേള ബാബു, ബാബു ആന്റണി, നന്ദു, വിനീത് ചാക്യാർ, ശ്രീകാന്ത് വെട്ടിയാർ, സാഫ് ബോയ്, ലക്ഷ്മി ഗോപാലസ്വാമി, ആതിര നിരഞ്ജന തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജിന്റോ ജോർജ് നിർവഹിക്കുന്നു. സുഹൈൽ കോയ എഴുതിയ വരികൾക്ക് ജെസ്റ്റിൻ വർഗീസ് സംഗീതം പകരുന്നു. എഡിറ്റിംഗ്- അഭിനവ് സുന്ദര്‍ നായ് ക് , കലാസംവിധാനം- ഔസേഫ് ജോൺ , പ്രൊഡക്ഷൻ കൺട്രോളർ-സുധർമ്മൻ വള്ളിക്കുന്ന്, പ്രൊഡക്ഷൻ ഡിസൈനൻ- അശ്വനി കലേ, മേക്കപ്പ്- റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം- മഷർ

ഹംസ, സൗണ്ട്- നിക്‌സൺ ജോർജ്, വിതരണം- സെൻട്രൽ പിക്‌ച്ചേഴ്‌സ് റിലീസ്, പി .ആർ. ഒ- എ .എസ് ദിനേശ്.