കളങ്കാവൽ കാത്ത് ആരാധകർ
മമ്മൂട്ടി ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന കളങ്കാവൽ ഒക്ടോബറിൽ റിലീസ് ചെയ്യുമെന്ന് വിവരം. ഒക്ടോബർ 9ന് റിലീസ് ചെയ്യുമെന്ന് വാർത്തകൾ ഉണ്ടെങ്കിലും ഒൗദ്യോഗികമായി അണിയറ പ്രവർത്തകർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മമ്മൂട്ടി വില്ലനായും വിനായകൻ നായകനായും എത്തുന്ന കളങ്കാവലിൽ 21 നായികമാരാണ്.
രജിഷ വിജയൻ, ഗായത്രി അരുൺ, മേഘ തോമസ് ഉൾപ്പെടെയുള്ളവരാണ് നായികമാർ. സയനൈഡ് മോഹന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുക എന്ന് ആരാധകർ അടക്കം പറയുന്നു. നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന കളങ്കാവലിന്റെ ഫസ്റ്റ് ലുക്ക് വന്നതുമുതൽ പ്രേക്ഷകരുടെ ആകാംക്ഷയും വർദ്ധിച്ചതാണ്. നിഗൂഡമായ പുഞ്ചിരിയുമായി മമ്മൂട്ടിയുടെ ചിത്രവുമായി എത്തിയ പോസ്റ്ററും ശ്രദ്ധ നേടി. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ. ജോസും ചേർന്നാണ് തിരക്കഥ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രം ആണ്. ഫൈസൽ അലി ഛായാഗ്രഹണം നിർവഹിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ജോർജ് സെബാസ്റ്റ്യൻ, ചിത്ര സംയോജനം പ്രവീൺ പ്രഭാകർ, പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹൻ, വിതരണം വേഫെറർ ഫിലിംസ്.