ക്രിസ്റ്റീന സെക്കന്റ് ലുക്ക്
Monday 11 August 2025 6:13 AM IST
ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കിയ ത്രില്ലർ ചിത്രം "ക്രിസ്റ്റീന" യുടെ സെക്കന്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ചിത്രത്തിന്റെ അണിയറ പ്രവർത്തകരുടെ സോഷ്യൽ മീഡിയ പേജിലൂടെയായിരുന്നു പ്രകാശനം . സുദർശനൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ
സുധീർ കരമന, എം. ആർ. ഗോപകുമാർ, സീമ ജി .നായർ, നസീർ സംക്രാന്തി, ആര്യ,രാജേഷ് കോബ്ര, ശിവമുരളി, മുരളീധരൻ, മായ കൃഷ്ണ, കലാഭവൻ നന്ദന, സുനീഷ് കെ. ജാൻ എന്നിവരാണ്താ രങ്ങൾ. ഛായാഗ്രഹണം- ഷമീർ ജിബ്രാൻ, സി .എസ് ഫിലിംസിന്റെ ബാനറിൽ ചിത്ര സുദർശനൻ ആണ് നിർമ്മാണം.പി.ആർ. ഒ അജയ് തുണ്ടത്തിൽ