'ഇനി വീട്ടിൽ പോയിട്ട് ഞാൻ കാലിൽ വീഴണം', ഫൺ വീഡിയോയുമായി അജിത്തും ശാലിനിയും

Monday 11 August 2025 6:14 AM IST

താരദമ്പതിമാരായ അജിത്തിന്റെയും ശാലിനിയുടെയും ഫൺ വീഡിയോ ആണ് സമൂഹമാദ്ധ്യമങ്ങളിൽ ട്രെൻഡിംഗ്.ഒരു ക്ഷേത്രത്തിൽ നിന്ന് ഇരുവരും പ്രസാദം വാങ്ങുന്ന വീഡിയോ ആണ് വൈറലാകുന്നത്. പ്രസാദം വാങ്ങിയതിന് ശേഷം ശാലിനി അജിത്തിന്റെ കാൽ തൊട്ട് അനുഗ്രഹം വാങ്ങുന്നുണ്ട്. ഇതിന് ശേഷം അജിത്തിന്റെ മറുപടിയാണ് എല്ലവരെയും ചിരിപ്പിക്കുന്നത്. 'ഇനി വീട്ടിൽ പോയിട്ട് ഞാൻ കാലിൽ വീഴണം', എന്നാണ് അജിത്തിന്റെ രസകരമായ മറുപടി.

നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. 'പൂക്കി കപ്പിൾ', കപ്പിൾ ഗോൾസ്' എന്നിങ്ങനെയാണ് കമന്റുകൾ. 1999 ൽ റിലീസ് ചെയ്ത അമർക്കളം സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്‌. 2000 ഏപ്രിൽ 24നാണ് ഇരുവരുടെയും വിവാഹം.തമിഴകത്ത് ഏവർക്കും പ്രിയപ്പെട്ട താരദമ്പതികളാണ് അജിത്തും ശാലിനിയും. ഇരുവരുടെയും ഒഫ് സ്ക്രീനിലെ വീഡിയോകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആകുന്നത് പതിവാണ്.

അതേസമയം, ഗുഡ് ബാഡ് അഗ്ലിയാണ് അജിത്ത് നായകനായി ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ആഗോളതലത്തിൽ 200 കോടിക്ക് മുകളിൽ നേടിയ ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുന്നുണ്ട്. തൃഷ ആണ് നായിക . പ്രഭു, അർജുൻ ദാസ്, പ്രസന്ന, സുനിൽ, ഉഷ ഉതുപ്പ്, രാഹുൽ ദേവ്, റെഡിൻ കിംഗ്‍സ്ലെ, പ്രദീപ് കബ്ര, ഹാരി ജോഷ്, ബി .എസ് അവിനാശ്, പ്രിയ വാര്യർ, ടിന്നു ആനന്ദ്, ഷൈൻ ടോം ചാക്കോ എന്നിവരാണ് മറ്റ് താരങ്ങൾ. ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് അഭിനന്ദൻ രാമാനുജൻ ആണ് ഛായാഗ്രാഹണം. ജി. വി പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിക്കുന്നു.