പിരപ്പമൺകാട്ട് ചെണ്ടുമല്ലി വിളവെടുപ്പ്
ആറ്റിങ്ങൽ: പിരപ്പമൺകാട് പാടശേഖരസമിതിയുടെ നേതൃത്വത്തിൽ കൃഷി ചെയ്ത ചെണ്ടുമല്ലിയുടെ വിളവെടുപ്പ് നടന്നു.പൂനുള്ളലിന്റെ ഉദ്ഘാടനം വി.ശശി എം.എൽ.എ നിർവഹിച്ചു.മുദാക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പള്ളിയറ ശശിയുടെ അദ്ധ്യക്ഷതയിൽ പൂവിന്റെ ആദ്യ വിപണനോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി.ജയശ്രീ സബ്കമ്മിറ്റി ജോയിന്റ് കൺവീനർ ജയകുമാറിന് നൽകി നിർവഹിച്ചു.
പിരപ്പമൺകാട് പാടശേഖരത്തിനും പുഴയിലെ കല്ലണയ്ക്കും ഇടയിയിലുള്ള ചെണ്ടുമല്ലിപാടം കാണാൻ 25 മുതൽ സന്ദർശകർക്ക് തുറന്ന് കൊടുക്കും.മുദാക്കൽ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പൂവണത്തുമ്മൂട് മണികണ്ഠൻ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആർ.പി.നന്ദുരാജ്,വാർഡ് മെമ്പർ ടി.ബിജു,സി.ഡി.എസ് ചെയർപേഴ്സൺ പ്രേമലത,ഉപദേശക സമിതി അംഗങ്ങളായ ബി.രാജീവ്,വിജു കോരാണി,സൗഹൃദ സംഘം ചെയർമാൻ രതീഷ് രവീന്ദ്രൻ,ട്രഷറർ വിനോദ്,റിസപ്ഷൻ കമ്മിറ്റി കൺവീനർ അനിൽകുമാർ,പാടശേഖരസമിതി സെക്രട്ടറി അൻഫർ,വൈസ് പ്രസിഡന്റ് കുമാർ,ജോയിന്റ്സെക്രട്ടറി ഗിരീശൻ,ചെണ്ടുമല്ലി കമ്മിറ്റി കൺവീനർ ബിജു.എസ്.നായർ,ജോയിന്റ് കൺവീനർ ലില്ലി കുമാരി എന്നിവർ സംസാരിച്ചു.