കേരള പത്മശാലിയ സംഘം വാർഷിക സമ്മേളനം
Monday 11 August 2025 12:05 AM IST
തളിപ്പറമ്പ്: കേരള പത്മശാലിയ സംഘം തളിപ്പറമ്പ് ശാഖ വാർഷിക സമ്മേളനം വളപട്ടണം പൊലീസ് ഇൻസ്പെക്ടർ പി. വിജേഷ് ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് കെ. ലക്ഷ്മണൻ അദ്ധ്യക്ഷത വഹിച്ചു. എൺപത് വയസ് കഴിഞ്ഞ അംഗങ്ങളെ ആറളം ഡി.എഫ്.ഒ വി. രതീശൻ ആദരിച്ചു. ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും പിഎച്ച്.ഡി നേടിയ ആവണി, എം.ബി.ബി.എസ് വിജയിച്ച ശ്രുതി പ്രഭ എന്നിവരെയും അനുമോദിച്ചു. സംസ്ഥാന സെക്രട്ടറി സതീശൻ പുതിയോട്ടി മുഖ്യ പ്രഭാഷണം നടത്തി. പൂക്കോത്ത് കൊട്ടാരം ദേവസ്വം പ്രസിഡന്റ് എം. ബാലകൃഷ്ണൻ, സംസ്ഥാന സമിതി അംഗങ്ങളായ കെ. രഞ്ജിത്ത്, ശ്യാമള ശശിധരൻ, താലൂക്ക് പ്രസിഡന്റ് എം. തങ്കമണി, യുവജന വിഭാഗം പ്രസിഡന്റ് പി. സുജേഷ് പ്രസംഗിച്ചു. കെ. രമേശൻ സ്വാഗതവും ടി.വി കൃഷ്ണരാജ് നന്ദിയും പറഞ്ഞു.