വീണ്ടും സാങ്കേതിക തകരാർ ; ബ്രിട്ടീഷ് യുദ്ധവിമാനം എഫ് 35 ബി അടിയന്തര ലാൻഡിംഗ് നടത്തി

Sunday 10 August 2025 8:58 PM IST

ടോ​ക്കി​യോ​:​ ​ബ്രി​ട്ടന്റെ ​എ​ഫ്-35​ ​ബി​ ​യു​ദ്ധ​ ​വി​മാ​നം.​ ​സാ​ങ്കേ​തി​ക​ ​ത​ക​രാ​റി​നെ​ത്തു​ട​ർ​ന്ന് ​ വീണ്ടും അടിയന്തര ലാൻഡിംഗ് നടത്തി. ജ​പ്പാ​നി​ലാണ് വീമാനം ​ ​അ​ടി​യ​ന്ത​ര​ ​ലാ​ൻ​ഡിം​ഗ് ​ന​ട​ത്തിയത്.​ ​ക​ഗോ​ഷി​മ​ ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​യാ​ണ് ​സം​ഭ​വം.​ ​എ​ഫ്-35​ ​ബി​യു​ടെ​ ​ലാ​ൻ​ഡിം​ഗ് ​മൂ​ലം​ ​ക​ഗോ​ഷി​മ​യി​ലെ​ ​ഏ​താ​നും​ ​വി​മാ​ന​ ​സ​ർ​വീ​സു​ക​ൾ​ ​വൈ​കി.​ ​പ​രി​ശോ​ധ​ന​ ​പൂ​ർ​ത്തി​യാ​ക്കി​ ​വി​മാ​നം​ ​ഉ​ട​ൻ​ ​മ​ട​ങ്ങു​മെ​ന്നാ​ണ് ​റി​പ്പോ​ർ​ട്ട്.​ ​

വ​ട​ക്ക​ൻ​ ​പ​സ​ഫി​കി​ൽ​ ​വി​ന്യ​സി​ച്ചി​ട്ടു​ള്ള​ ​ബ്രി​ട്ട​ന്റെ​ ​എ​ച്ച്.​എം.​എ​സ് ​പ്രി​ൻ​സ് ​ഒ​ഫ് ​വെ​യ്‌​ൽ​സ് ​വി​മാ​ന​വാ​ഹി​നി​ ​ക​പ്പ​ലി​ന്റെ​ ​ഭാ​ഗ​മാ​ണ് ​അ​മേ​രി​ക്ക​ൻ​ ​നി​ർ​മ്മി​ത​മാ​യ​ ​എ​ഫ്-35​ ​ബി​ ​യു​ദ്ധ​ ​വി​മാ​നം.​ ​ജ​പ്പാ​ൻ,​​​ ​യു.​എ​സ് ​എ​ന്നി​വ​രു​മാ​യി​ ​സം​യു​ക്ത​ ​സൈ​നി​കാ​ഭ്യാ​സ​ത്തി​നാ​യാ​ണ് ​പ്രി​ൻ​സ് ​ഒ​ഫ് ​വെ​യ്‌​ൽ​സ് ​മേ​ഖ​ല​യി​ലെ​ത്തി​യ​ത്.​ ​

സാങ്കേതിക തകരാർ കാരണം ജൂ​ൺ​ 14​നാ​ണ് ​തി​രു​വ​ന​ന്ത​പു​രം​ ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ​ഇ​തേ​ ​മോ​ഡ​ൽ​ ​വി​മാ​നം​ ​അ​ടി​യ​ന്ത​ര​ ​ലാ​ൻ​ഡിം​ഗ് ​ന​ട​ത്തി​യിരുന്നു. ഓ​സ്ട്രേ​ലി​യ​യി​ലേ​ക്ക് ​പോ​കും​വ​ഴി​ ​ഹൈ​ഡ്രോ​ളി​ക് ​ത​ക​രാ​റു​ണ്ടാ​കു​ക​യാ​യി​രു​ന്നു.​ ​ഏ​റെ​ ​പ​ണി​പ്പെ​ട്ട് ​ജൂ​ലാ​യ് 22​ന് ​ബ്രി​ട്ട​ൻ​ ​തി​രി​കെ​ ​കൊ​ണ്ടു​പോ​യി.​ ​ഇ​തി​ന്റെ​ ​ക്ഷീ​ണം​ ​മാ​റും​മു​ന്നേ​യാ​ണ് ​അ​ടു​ത്ത​ ​സം​ഭ​വം.