ജി.എസ്.ടി ദേശീയ കോൺഫറൻസ്
Monday 11 August 2025 3:21 AM IST
തിരുവനന്തപുരം:ജിഎസ്ടി ദ്വിദിന ദേശീയ കോൺഫറൻസ് ഹോട്ടൽ ഫോർട്ട് മാനറിൽ പ്രിൻസിപ്പൽ സെക്രട്ടറി രാജു നാരായണ സ്വാമി ഉദ്ഘാടനം ചെയ്തു.ജി.എസ്.ടി ആൻഡ് ഇൻഡയറക്ട് ടാക്സ് കമ്മിറ്റിയുമായി സഹകരിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം ശാഖയാണ് ദേശീയ കോൺഫറൻസ് സംഘടിപ്പിച്ചത്.തിരുവനന്തപുരം ശാഖ ചെയർമാൻ നിഖിൽകുമാർ, രാജേഷ്.എ, നിഖിൽ ആർ കുമാർ, രാജേന്ദ്രുകമാർ.പി,ബാബു എബ്രഹാം കള്ളിവയലിൽ,ജൂലി.ജി.വർഗ്ഗീസ്,ജിതിൻ മാത്യു കുര്യൻ,സെലസ്റ്റിൻ.എ,മുരളികൃഷ്ണൻ.എൻ എന്നിവർ പങ്കെടുത്തു.