പുസ്‌തക പ്രകാശനം
Monday 11 August 2025 2:29 AM IST
തിരുവനന്തപുരം: അനിൽ ചേർത്തല രചിച്ച മധുരസ്‌മൃതി എന്ന പുസ്‌തകം ഡോ.ജോർജ് ഓണക്കൂർ പ്രൊഫ.കാട്ടൂർ നാരായണ പിള്ളയ്ക്ക് നൽകി പ്രകാശനം ചെയ്തു. ശ്രേഷ്ഠസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ചടങ്ങിൽ ഡോ.വിളക്കുടി രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സുദർശൻ കാർത്തികപ്പറമ്പിൽ,പ്രൊഫ.ജോളി വർഗീസ്,ഡോ.രോഹിത്ത് ചെന്നിത്തല,ഡോ.പി.കെ. സുരേഷ് കുമാർ,ബി.മോഹനചന്ദ്രൻ നായർ തുടങ്ങിയവർ സംസാരിച്ചു.