അദ്ധ്യാപക സംഗമം നടന്നു

Monday 11 August 2025 12:31 AM IST

തൊുപുഴ: കോതമംഗലം കോർപ്പറേറ്റ് എജുക്കേഷണൽ ഏജൻസിയുടെ കീഴിലുള്ള അദ്ധ്യാപകരുടെ സംഗമം വാഴക്കുളം വിശ്വജ്യോതി എൻജിനീയറിങ് കോളജിൽ നടന്നു. രൂപത വികാരി ജനറൽ മോൺസിഞ്ഞോർ ഡോ. പയസ് മലേക്കണ്ടത്തിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളിൽ ഹാപ്പി ഹോർമോൺസ് കൂടുതലായി ഉത്പാദിപ്പിക്കുന്ന തരത്തിൽ അദ്ധ്യാപനവും ക്ലാസ്സ് റൂം ആക്ടിവിറ്റികളും ശാസ്ത്രീയമായി പുനക്രമീകരിക്കാൻ അദ്ധ്യാപകർ തയ്യാറാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. രൂപത വിദ്യാഭ്യാസ സെക്രട്ടറി ഫാ. മാത്യു മുണ്ടയ്ക്കൽ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.മുരിക്കാശ്ശേരി പാവനാത്മ കോളേജ് മുൻ പ്രിൻസിപ്പൽ ഫാ.ഡോ. ബെന്നോ പുതിയാപറമ്പിൽ സെമിനാറിന് നേതൃത്വം നൽകി. കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് രൂപത പ്രസിഡന്റ് ജിബിൻ പുൽപ്പറമ്പിൽ പ്രമേയ അവതരണം നടത്തി. അദ്ധ്യാപകരായ ഫാ. ജോർജ് ഇടത്തല, സെബിൻ കെ എഫ്രേം, സുമി എ. എന്നിവർ പ്രസംഗിച്ചു.