വളർത്തുനായകളെ കൊന്നതായി പരാതി

Monday 11 August 2025 2:16 AM IST

ചേർത്തല: നാലുവളർത്തുനായകളെ അയൽവാസി വിഷംനൽകി കൊന്നതായി പരാതി. കളവംകോടം കൊല്ലപ്പളളി പുതുമനച്ചിറ വിജയമ്മയുടെ ഒരുതള്ളപട്ടിയെയും ആറുമാസം പിന്നിട്ട മൂന്നു കുഞ്ഞുങ്ങളുമാണ് കഴിഞ്ഞ ദിവസം രാത്രിയിൽ ചത്തത്. വീട്ടുവളപ്പിൽ നിന്ന് പുറത്തുവിടാതെ വളർത്തിയ നായകളെയാണ് കൊന്നതെന്ന് കാട്ടി വിജയമ്മ ചേർത്തല പൊലീസിലും പിന്നീട് ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകി.