യുവാവിനെ കരയ്ക്കെത്തിച്ചു
Monday 11 August 2025 1:33 AM IST
ആലപ്പുഴ: മദ്യാസക്തിയിൽ ബീച്ചിലിറങ്ങി നീന്തിയ യുവാവ് പൊലീസിനെ മുൾമുനയിൽ നിറുത്തിയത് ഒരുമണിക്കൂറോളം. ആലപ്പുഴ വാടയ്ക്കൽ സ്വദേശിയാണ് ഇന്നലെ വൈകിട്ടോടെ ബിച്ചിലെത്തി നീന്തൽ ആരംഭിച്ചത്. ബീച്ചിലുണ്ടായിരുന്നവർ ഇത് വീഡിയോ എടുക്കുന്നതിനാൽ ഇയാൾക്ക് കരയ്ക്ക് കയറാനും ആവാത്ത അവസ്ഥയായി. തുടർന്ന് കോസ്റ്റൽ വാർഡന്മാരായ റോബിൻ ജെറോം രഞ്ജിത്ത് മാർഷൽ എന്നിവർ ചേർന്നാണ് യുവാവിനെ കരയ്ക്കെത്തിച്ചത്. ഇയാൾ മത്സ്യത്തൊഴിലാളിയാണെന്നും പൊലീസ് പറഞ്ഞു.