അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ഗജപൂജയും

Monday 11 August 2025 12:46 AM IST

പുതുക്കാട് : കുറുമാലിക്കാവ് ഭഗവതി ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമവും ഗജപൂജയും ആനയൂട്ടും നടത്തി. കൊച്ചിൻ ദേവസ്വം ബോർഡ് സെക്രട്ടറി പി.ബിന്ദു ആദ്യ ഉരുള നൽകി ആനയൂട്ട് ഉദ്ഘാടനം ചെയ്തു. ഡപ്യൂട്ടി കമ്മിഷണർ സുനിൽ കർത്ത, അസി. കമ്മിഷണർ എം.മനോജ് കുമാർ, ദേവസ്വം ഓഫീസർ യു.അനിൽകുമാർ, ക്ഷേത്ര ഉപദേശക മിതി പ്രസിഡന്റ് കെ.നന്ദകുമാർ, സെക്രട്ടറി കെ.വി.സുരേഷ്, ജോ.സെക്രട്ടറി പി.ജി. ഷാജി എന്നിവർ പങ്കെടുത്തു. മേൽശാന്തി അണിമംഗലം വല്ലഭൻ നമ്പൂതിരി ചടങ്ങുകൾക്ക് മുഖ്യകാർമ്മികനായി. ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെ ചുമരിൽ സമിതിയംഗം കൂടിയായ കലാകാരൻ പി.ബി.രാജേഷിന്റെ നേതൃത്വത്തിൽ പൂർത്തീകരിച്ച ചുമർ ചിത്രത്തിന്റെ സമർപ്പണവും നടന്നു.