കാ‌ർ വളഞ്ഞ് നാലംഗ സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയി,​ മ​ണി​ക്കൂ​റു​ക​ൾക്ക​കം വഴിയിൽ ഉപേക്ഷിച്ച് മുങ്ങി

Sunday 10 August 2025 10:52 PM IST

കാ​ട്ടാ​ക്ക​ട​:​ ​ മൈ​ലോ​ട്ടു​മൂ​ഴി​ ​സ്വ​ദേ​ശി​യാ​യ​ ​യു​വാ​വി​നെ​ ​ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ ​ശേ​ഷം​ ​മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം​ ​വ​ഴി​യി​ലു​പേ​ക്ഷി​ച്ച് ​നാ​ലം​ഗ​ ​സം​ഘം​ ​മു​ങ്ങി. ചാ​യ്‌​ക്കു​ള​ത്ത് ​വാ​ട​ക​യ്‌​ക്ക് ​താ​മ​സി​ക്കു​ന്ന​ ​ബി​ജു​വി​നെ​ ​(36​)​ ​ഇ​ന്ന് ​ ​വൈ​കി​ട്ട് ​നാ​ലോ​ടെ​ ​ക​ള്ളി​ക്കാ​ട് ​പെ​ട്രോ​ൾ​ ​പ​മ്പി​ൽ​ ​നി​ന്നും​ ​ത​ട്ടി​ക്കൊ​ണ്ടു​പോ​യെ​ന്ന് ​ബി​ജു​വി​ന്റെ​ ​ഭാ​ര്യ​യാ​ണ് ​കാ​ട്ടാ​ക്ക​ട​ ​പൊ​ലീ​സി​ൽ​ ​പ​രാ​തി​ ​ന​ൽ​കി​യ​ത്.​ ​എ​ന്നാ​ൽ​ ​മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം​ ​ബി​ജു​വി​നെ​ ​നെ​ടു​മ​ങ്ങാ​ട് ​ഭാ​ഗ​ത്ത് ​ഉ​പേ​ക്ഷി​ച്ച് ​സം​ഘം​ ​ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.​ ​സം​ഭ​വ​മ​റി​ഞ്ഞ് ​കാ​ട്ടാ​ക്ക​ട​ ​പൊ​ലീ​സ് ​സ്ഥ​ല​ത്തെ​ത്തി​ ​ഇ​യാ​ളെ​ ​രാ​ത്രി​യോ​ടെ​ ​കാ​ട്ടാ​ക്ക​ട​യി​ലെ​ത്തി​ച്ചു.​ ​

കൊ​ല്ലം​ ​സ്വ​ദേ​ശി​ക​ളാ​യ​ ​നാ​ലു​പേ​രാ​ണ് ​സം​ഭ​വ​ത്തി​ന് ​പി​ന്നി​ല്ലെ​ന്നും​ ​ത​ന്നെ​ ​മ​ർ​ദ്ദി​ച്ചെ​ന്നും​ ​ബി​ജു​ ​പൊ​ലീ​സി​ന് ​മൊ​ഴി​ന​ൽ​കി. ക​ള്ളി​ക്കാ​ട് ​പ​മ്പി​ൽ​ ​കെ.​എ​ൽ​-​ 29​ ​ക്യു​ 9928ാം​ ​ന​മ്പ​ർ​ ​ഹോ​ണ്ട​ ​സി​റ്റി​ ​വൈ​റ്റ് ​കാ​റി​ൽ​ ​പെ​ട്രോ​ള​ടി​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് ​സം​ഭ​വം.​ ​ഈ​ ​സ​മ​യം​ ​നാ​ലു​പേ​ർ​ ​സ്ഥ​ല​ത്തെ​ത്തു​ക​യും​ ​ബി​ജു​വി​ന്റെ​ ​കാ​റി​ൽ​ ​ക​യ​റി​ ​പോ​കു​ന്ന​തു​മാ​ണ് ​സി.​സി​ ​ടി​വി​ ​ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്.​ ​അ​തേ​സ​മ​യം​ ​സാ​മ്പ​ത്തി​ക​ ​ത​ർ​ക്ക​മാ​ണ് ​ത​ട്ടി​ക്കൊ​ണ്ട് ​പോ​ക​ലി​ന് ​പി​ന്നി​ലെ​ന്ന് ​പൊ​ലീ​സ് ​പ​റ​ഞ്ഞു.​ ​കൊ​ല്ലം​ ​സ്വ​ദേ​ശി​ക​ളി​ൽ​ ​നി​ന്ന് ​ബി​ജു​ ​ര​ണ്ട​ര​ ​ല​ക്ഷം​ ​രൂ​പ​ ​ക​ടം​ ​വാ​ങ്ങി​യി​രു​ന്നു.​ ​തു​ക​ ​ഇ​ന്ന്​ ​തി​രി​കെ​ ​ന​ൽ​കാ​മെ​ന്നാ​യി​രു​ന്നു​ ​ധാ​ര​ണ.​ ​നാ​ലം​ഗ​ ​സം​ഘ​മെ​ത്തി​യ​പ്പോ​ൾ​ ​ബി​ജു​വു​മാ​യി​ ​വാ​ക്കേ​റ്റ​മു​ണ്ടാ​യി.​ ​തു​ട​ർ​ന്ന് ​ത​ട്ടി​ക്കൊ​ണ്ട് ​പോ​യെ​ന്നാ​ണ് ​പൊ​ലീ​സ് ​പ​റ​യു​ന്ന​ത്.​ ​പ്ര​തി​ക​ൾ​ക്കാ​യി​ ​പൊ​ലീ​സ് ​തെ​ര​ച്ചി​ൽ​ ​ഊ​ർ​ജ്ജി​മാ​ക്കി.