ചില്ലയിൽ സീറ്റൊഴിവ്

Monday 11 August 2025 2:52 AM IST

തിരുവനന്തപുരം: ഓട്ടിസവും മറ്റ് മാനസികവും ശാരീരികവുമായ പ്രശ്നങ്ങളുള്ളവർക്ക് തൊഴിൽ പരിശീലനം നൽകുന്ന 'ചില്ല" സെന്റർ ഫോർ റിഹാബിലിറ്റേഷൻ കരകുളം സെന്ററിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. 18 വയസ് പൂർത്തിയായവരും രാവിലെ 9.30 മുതൽ 4.30 വരെയുള്ള കോഴ്സ് സമയത്തേക്ക് വന്നുപോകാൻ കഴിയുന്നവർക്കുമാണ് അവസരം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് മുൻഗണന. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 20. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9387224468. ഇ-മെയിൽ: chillaanannia@gmail.com. വെബ്സൈറ്റ്: www.anannia.org.