'സഹകരണ മേഖലയ്‌ക്കെതിരായ നീക്കം പിൻവലിക്കണം'

Monday 11 August 2025 12:00 AM IST

കൊടുങ്ങല്ലൂർ : സഹകരണ മേഖലയ്‌ക്കെതിരായ കേന്ദ്രസർക്കാർ നടപടികൾ പിൻവലിക്കണമെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സംസ്ഥാനങ്ങളുടെ അധികാരപരിധിയിൽ നിലനിന്നിരുന്ന സഹകരണം ഫെഡറൽ തത്വം ലംഘിച്ച് കൈപ്പിടിയിലൊതുക്കാനുള്ള കേന്ദ്രസർക്കാർ നടപടി അവസാനിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. കൊടുങ്ങല്ലൂർ മുള്ളൻ ബസാർ എസ് ബി ഹാളിൽ നടന്ന സമ്മേളനം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ.ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. എ.എസ്. അൻവർ അദ്ധ്യക്ഷനായി. എ.ടി.ഉണ്ണിക്കൃഷ്ണൻ, എ.എസ്.അൻവർ, റീന കരുണൻ, സി.ഡി.വാസുദേവൻ, എ.എൻ.രാമചന്ദ്രൻ, പി.എം.വാഹിദ, പി.എസ്.ജയചന്ദ്രൻ, എ.സിയാവുദ്ദീൻ, എ.എസ്.സിദ്ധാർത്ഥൻ, കെ.വി.ഷീബ, ഇ.ജി.സുരേന്ദ്രൻ, എ.വിനോദ് എന്നിവർ സംസാരിച്ചു.