വൈ​ദ്യു​തി​ ​നി​ര​ക്ക് ​വ​‌​ർ​ദ്ധി​പ്പി​ക്കി​ല്ല: മ​ന്ത്രി കൃ​ഷ്ണ​ൻ​കു​ട്ടി

Monday 11 August 2025 1:05 AM IST

പാ​ല​ക്കാ​ട്:​ ​സാ​മ്പ​ത്തി​ക​ ​പ്ര​തി​സ​ന്ധി​ ​രൂ​ക്ഷ​മാ​ണെ​ങ്കി​ലും​ ​നി​ല​വി​ൽ​ ​സം​സ്ഥാ​ന​ത്ത് ​വൈ​ദ്യു​തി​ ​നി​ര​ക്ക് ​വർദ്ധിപ്പിക്കില്ലെന്ന് വൈദ്യുത മന്ത്രി കെ.കൃഷ്ണൻകുട്ടി. ​ലോ​ഡ് ​ഷെ​ഡ്ഡിം​ഗ് ​ഏ​ർ​പ്പെ​ടു​ത്തില്ല.​ ​നി​വൃ​ത്തി​യി​ല്ലെ​ങ്കി​ൽ​ ​മാ​ത്ര​മെ​ ​നി​ര​ക്ക് വർദ്ധിപ്പിക്കുകയുള്ളു. ​വൈ​ദ്യു​തി​ ​വാ​ങ്ങാ​നു​ള്ള​ ​ക​രാ​റു​ക​ൾ​ ​തു​ട​രും.​ ​നി​ല​വി​ലെ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ഹ്ര​സ്വ​കാ​ല​ ​ക​രാ​റു​ക​ൾ​ ​ത​ന്നെ​ ​മ​തി​യാ​വും.​ ​ജ​ന​ങ്ങ​ൾ​ക്ക് ​ബു​ദ്ധി​മു​ട്ട് ​ഉ​ണ്ടാ​കാ​തെ​ ​പ്ര​തി​സ​ന്ധി​ ​പ​രി​ഹ​രി​ക്കാ​ൻ​ ​സാ​ധി​ക്കും.​ ​റെ​ഗു​ലേ​റ്റ​റി​ ​ക​മ്മീ​ഷ​ൻ​ ​അ​നു​മ​തി​ ​ല​ഭി​ക്കു​മെ​ന്നാ​ണ് ​പ്ര​തീ​ക്ഷ.​ ​വൈ​ദ്യു​തി​ ​ക​മ്പ​നി​ക​ൾ​ക്ക് ​ന​ൽ​കാ​നു​ള്ള​ ​തു​ക​ ​ഉ​ട​ൻ​ ​ന​ൽ​കാ​ൻ​ ​സു​പ്രീം​ ​കോ​ട​തി​ ​ഉ​ത്ത​ര​വു​ണ്ട്.​ അ​ത് ​നി​ര​ക്ക് വർദ്ധിപ്പിക്കാതെ​ ​കൊ​ടു​ത്ത് ​തീ​ർ​ക്കാ​ൻ​ ​സാ​ധി​ക്കു​മെ​ന്നും​ ​കെ.​കൃ​ഷ്ണ​ൻ​കു​ട്ടി​ ​പ​റ​ഞ്ഞു.