'വയനാലഹരി' കുഞ്ഞുങ്ങളിൽ നിന്ന് ഏറ്റുവാങ്ങി

Monday 11 August 2025 12:00 AM IST

തൃശൂർ: പുസ്തകപ്പുരയിലെ കുട്ടികൾ എഴുതിയ ആസ്വാദനക്കുറിപ്പുകളുടെ സമാഹാരമായ 'വായനാലഹരി' മന്ത്രി വി. ശിവൻകുട്ടിക്ക് കൈമാറി. കുട്ടികൾ നേരിട്ടാണ് പുസ്തകം കൈമാറിയത്. കേരളത്തിന്റെ സാംസ്‌കാരിക ജീവനാഡിയായിരുന്ന പല വായനശാലകളും 2018ലെ പ്രളയത്തിന് ശേഷം ശുഷ്‌കമായപ്പോഴാണ് ഡോ. എൻ.ആർ. ഗ്രാമപ്രകാശിന്റെ നേതൃത്വത്തിൽ 'പുസ്തകക്കൂട' എന്ന പേരിൽ വായനശാലകളിലേക്ക് പുസ്തകങ്ങൾ എത്തിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്. ഡോ.കെ.ആർ.ബീന പുസ്തകത്തിന്റെ സമാഹരണം നിർവഹിച്ചത്. പുസ്തകപ്പുര ചെയർമാൻ ഡോ. എൻ.ആർ. ഗ്രാമപ്രകാശ് അദ്ധ്യക്ഷനായിരുന്നു.