ഹരിയാനയിലെ ജജ്ജാറിൽ ഭൂചലനം
Monday 11 August 2025 12:28 AM IST
ന്യൂഡൽഹി: ഹരിയാനയിലെ ജജ്ജാറിൽ 3.1 തീവ്രതയുള്ള ഭൂചലനം രേഖപ്പെടുത്തി. ഇന്നലെ വൈകിട്ട് 4.10നാണ് ഡൽഹി ദേശീയ തലസ്ഥാന മേഖലയുടെ സമീപപ്രദേശത്ത് ഭൂചലനമുണ്ടായത്. ആളപായമോ നാശനഷ്ടമോ ഇല്ല. ഭൗമോപരിതലത്തിൽ നിന്ന് പത്ത് കിലോമീറ്റർ താഴെയാണ് ഭൂചലന പ്രഭവകേന്ദ്രമെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി വ്യക്തമാക്കി. ഒരു മാസത്തിനിടെ നാലാം തവണയാണ് ഇവിടെ ഭൂചലനമുണ്ടാകുന്നത്. ജൂലായ് 10, 11, 17 തീയതികളിലുണ്ടായ ഭൂചലനം യഥാക്രമം 2.5, 3.7, 3.3 തീവ്രത രേഖപ്പെടുത്തിയിരുന്നു.