കരിക്കകം ക്ഷേത്രത്തിൽ രാമായണ ക്വിസ് മത്സരം
Monday 11 August 2025 1:59 AM IST
തിരുവനന്തപുരം: കരിക്കകം ശ്രീചാമുണ്ഡി ക്ഷേത്ര ട്രസ്റ്റിന്റെ നേതൃത്വത്തിൽ രാമായണ മാസാചരണത്തോടനുബന്ധിച്ച് 5 മുതൽ 12-ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് രാമായണ ക്വിസ് മത്സരം നടത്തി.
നവാഹ യജ്ഞാചാര്യൻ ഹരീഷ് ചന്ദ്രശേഖരൻ നേതൃത്വം നൽകി. കൗൺസിലർ ഡി.ജി.കുമാരൻ,ട്രസ്റ്റ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. 15ന് രാവിലെ 9.30 മുതൽ 5 മുതൽ 12-ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി രാമായണ പാരായണ മത്സരം നടത്തും. രണ്ട് മത്സരങ്ങളിലെയും വിജയികൾക്ക് 16ന് വൈകിട്ട് ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങിൽ ക്യാഷ് അവാർഡുകൾ വിതരണം ചെയ്യുമെന്ന് ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി അറിയിച്ചു.