സുഖപ്രദമായ യാത്രയും വിശാലമായ സൗകര്യങ്ങളും; 20 വര്‍ഷമായി ഇന്ത്യന്‍ റോഡുകളില്‍ തിളങ്ങി ഈ മോഡല്‍
ഇതുവരെ ഇന്ത്യയില്‍ വിറ്റഴിച്ചത് 12 ലക്ഷം യൂണിറ്റുകള്‍
കൊച്ചി: ആഡംബര വാഹനങ്ങളുടെ ശ്രേണിയില്‍ ഇന്ത്യന്‍ ഉപഭോക്താക്കളുടെ മനം കവര്‍ന്ന് ടൊയോട്ട ഇന്നോവ നിരത്തുകളിലെത്തിയിട്ട് 20 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു. ഇന്നോവ, ഇന്നോവ ക്രിസ്റ്റ, ഇന്നോവ ഹൈക്രോസ് എന്നീ മൂന്ന് മോഡലുകളിലായി 12 ലക്ഷത്തിലധികം യൂണിറ്റുകളാണ് കമ്പനി ഇതുവരെ ഇന്ത്യയില്‍ വിറ്റഴിച്ചത്.
2005 ലാണ് ടൊയോട്ട ഇന്നോവ ആദ്യമായി ഇന്ത്യയില്‍ പുറത്തിറങ്ങിയത്. ഉറച്ച നിര്‍മ്മാണ നിലവാരം, ദീര്‍ഘയാത്രകളില്‍ സുഖകരമായ യാത്ര, മികച്ചതും വിശ്വസനീയവുമായ എന്‍ജിന്‍ എന്നിവ ജനങ്ങളുടെ ഹൃദയങ്ങളില്‍ ഒരു പ്രത്യേക സ്ഥാനം നല്‍കി. തുടര്‍ന്ന് 2016 ല്‍ ഇന്നോവ ക്രിസ്റ്റയും 2022 ല്‍ ഇന്നോവ ഹൈക്രോസും വന്നു. രണ്ട് വര്‍ഷത്തിനുള്ളില്‍ ഒരുലക്ഷം ഹൈക്രോസ് എം.പി.വികളാണ് നിരത്തുകളില്‍ ഇറങ്ങിയത്.
പ്രത്യേകതകള്‍
ഏറ്റവും സുഖപ്രദമായ യാത്ര, ഡ്രൈവിംഗ്, വിശാലമായ സൗകര്യങ്ങള്‍ എന്നിവ വാഹനത്തിന്റെ സവിശേഷതകളാണ്
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ടൊയോട്ട ഇന്നോവയ്ക്ക് ഉപഭോക്താക്കളുടെ വിശ്വാസം നേടാനായി . വിശാലമായ ഇന്റീരിയറുകള്‍, കരുത്തുറ്റ നിര്‍മ്മാണ നിലവാരം, സുഗമമായ ഡ്രൈവിംഗ് എന്നിവ വാഗ്ദാനം ചെയ്യുന്ന ഒരു മാതൃകാ വാഹനമാണ് ഇന്നോവ- വരീന്ദര്‍ വാധ്വ, വൈസ് പ്രസിഡന്റ്, സെയില്‍സ്-സര്‍വീസ്-യൂസ്ഡ് കാര്‍ ബിസിനസ് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍