ഉപമുഖ്യമന്ത്രിക്ക് രണ്ട് വോട്ടർ ഐ.ഡിയെന്ന് തേജസ്വി യാദവ്
Monday 11 August 2025 1:37 AM IST
പാട്ന: ബീഹാർ ഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹയുടെ പേരിൽ രണ്ട് വോട്ടർ ഐ.ഡി കാർഡുണ്ടെന്ന് ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്. തേജസ്വി യാദവിന് രണ്ട് വോട്ടർ ഐഡി കാർഡുണ്ടെന്ന വാർത്ത വന്നതിനുപിന്നാലെയാണ് ആരോപണം. അതേസമയം മറ്റൊരു മണ്ഡലത്തിലെ വോട്ടർ പട്ടികയിലുള്ള തന്റെ പേര് നീക്കം ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മിഷന് നേരത്തെ തന്നെ അപേക്ഷ നൽകിയിരുന്നതാണെന്ന് ഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹ പ്രതികരിച്ചു. തേജസ്വി യാദവ് വ്യാജ വിവരങ്ങൾ ഉന്നയിച്ച് ആളുകളെ തെറ്റിധരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.