2,500 ആമകളെ കടത്താൻ ശ്രമം, ഇന്ത്യക്കാരൻ പിടിയിൽ
Monday 11 August 2025 7:24 AM IST
ക്വാലാലംപ്പൂർ: ജീവനുള്ള ആമകളെ കടത്താൻ ശ്രമിച്ച ഇന്ത്യക്കാരനെ മലേഷ്യയിലെ ക്വാലാലംപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ച് അറസ്റ്റ് ചെയ്തു. 82,000 ഡോളർ വിലമതിക്കുന്ന 2,500 ആമകളുമായി ബംഗളൂരുവിലേക്ക് പുറപ്പെടാൻ ഒരുങ്ങിയ ആളെയാണ് മലേഷ്യൻ ബോർഡർ കൺട്രോൾ ആൻഡ് പ്രൊട്ടക്ഷൻ ഏജൻസി പിടികൂടിയത്. ഇയാളുടെ സ്യൂട്ട്കേസിൽ നടത്തിയ പരിശോധനയിലാണ് റെഡ്-ഇയേഡ് സ്ലൈഡർ ഇനത്തിലെ ആമകളെ കണ്ടെത്തിയത്. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചു. അനധികൃത വന്യജീവിക്കടത്തിന്റെ പ്രധാന കേന്ദ്രമായി മാറിയിരിക്കുകയാണ് മലേഷ്യ.